വാർത്തകള്‍ അറിയിപ്പുകള്‍

ഓപ്പറേഷൻ തൂഫാൻ 2.0: വട്ടംകുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 ക്യാമ്പയിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് M.A. നജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷാജിമോൾ പാലത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷാജിമോൾ പാലത്തിങ്കൽ പഞ്ചായത്ത് അംഗങ്ങൾക്ക് ലഹരി വിരുദ്ധ സന്ദേശം ആലേഖനം ചെയ്ത ബാഡ്ജ് അണിയിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മജീദ് കഴുങ്ങിൽ,
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി വി,
ആസൂത്രണ കമ്മിറ്റി വൈസ് ചെയർമാൻ T.P. ഹൈദർ അലി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിത എ. എസ് , വാർഡ് മെമ്പർമാരായ ഉമ്മർ പാലക്കൽ,
ജിതേഷ്, സദീദേവി, ചന്ദ്രബോസ്,വി.വി മുസ്തഫ, ഗീത,  ജാഫർ സാദിഖ്, അനിത വി പി, സുനിൽകുമാർ, ഷമീന പി.ടി മുബഷിറ എം.വി,കുട്ടൻ, സുനിത. എ, സിനി. കെ.എ, പ്രവിജ. ടി, അഹ്മദ് കുട്ടി, സ്റ്റാലിൻ,തുടങ്ങി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുക, യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുക, ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം തീർക്കുക, ആരോഗ്യകരവും സുരക്ഷിതവുമായ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഓപ്പറേഷൻ തൂഫാൻ 2.0 ക്യാമ്പയിനിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ 2.0