വാർഷിക പദ്ധതി
വാർഷിക പദ്ധതി 2026-27
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ലക്ഷ്യം ജനക്ഷേമവും പ്രദേശത്തിന്റെ സമഗ്ര വികസനവും ഉറപ്പാക്കുന്നതാണ്. ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെയും സുസ്ഥിര വികസന കാഴ്ചപ്പാടോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിനായി 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നു.
ഗ്രാമസഭകളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ശുപാർശകൾ, വർക്കിംഗ് ഗ്രൂപ്പുകളുടെ നിർദേശങ്ങൾ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടാണ് ഈ വാർഷിക പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
ഈ പദ്ധതി ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ ക്ഷേമം, കാർഷിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ-ശിശു ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര വികസന രേഖയാണ്.