വെബ്സൈറ്റ് നിർമ്മാണത്തിലാണ് (Website is under construction)

പഞ്ചായത്ത്

പഞ്ചായത്ത് രാജ് എന്നത് ഗ്രാമീണ പ്രദേശങ്ങളിലെ സ്വയംഭരണ സംവിധാനം ആണ്. അതിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന പഞ്ചായത്തുകൾ ജനങ്ങളുടെ ആവശ്യങ്ങളും പ്രദേശത്തിന്‍റെ വികസനവും മുൻനിർത്തി ഭരണകാര്യങ്ങൾ നടത്തുന്നു.പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ മൂന്ന് തലങ്ങളിലായി പഞ്ചായത്ത് രാജ് സംവിധാനം പ്രവർത്തിക്കുന്നു. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്പഞ്ചായത്തിലെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ്, വാർഡ് അംഗങ്ങൾ തുടങ്ങിയവർ ജനങ്ങളുടെ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്നു. ഇവർ പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങൾ, പൊതുസേവനങ്ങൾ,...

ഷാജിമോൾ

പ്രസിഡൻ്റ്

എം എ നജീബ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുമതി വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

അബ്ദുൾ മജീദ് കഴുങ്കിൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുബിത എ എസ്

ചെയര്‍മാന്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രാജേഷ് ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല   :  മലപ്പുറം , ബ്ലോക്ക് : പൊന്നാനി , വില്ലേജ്: വട്ടംകുളം, താലൂക്ക് : പൊന്നാനി,  വിസ്തീർണ്ണം : 20.84 ച.കി.മീ , വാർഡുകളുടെ എണ്ണം:   22,  ജനസംഖ്യ: 36147,  പുരുഷന്മാർ : 17233,  സ്ത്രീകള്‍: 18914, സ്ത്രീ : പുരുഷ അനുപാതം : 1098, സാക്ഷരത : 100,  ഡിജിറ്റല്‍ സാക്ഷരത : 100

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

വട്ടത്തിലുള്ള കുളവും അതിനടുത്തുള്ള കാവും ചേർന്നതാണ് 'വട്ടംകുളം' എന്ന പേരിന് ആധാരമെന്ന് കരുതപ്പെടുന്നു. വൈദിക പാരമ്പര്യവും നാടോടി സംസ്കൃതിയും ഇഴചേർന്ന ഈ പഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ ശുകപുരം ഗ്രാമം സ്ഥിതി ചെയ്യുന്നു. യാഥാസ്ഥിതികതയ്ക്കെതിരെയുള്ള ഉല്പതിഷ്ണുക്കളുടെ മുന്നേറ്റവും മതസൗഹാർദ്ദവും ഈ പ്രദേശത്തിന്റെ സാംസ്കാരിക അടിത്തറയാണ്. ദേശീയ നവോത്ഥാന പ്രസ്ഥാനങ്ങളും 1945-ൽ കുറ്റിപ്പാലയിൽ നടന്ന യോഗക്ഷേമസഭയുടെ സമ്മേളനവും ഇവിടുത്തെ സാമൂഹ്യമാറ്റത്തിന് കരുത്തേകി. കൃഷി പ്രധാന ഉപജീവനമാർഗമായിരുന്ന ഇവിടെ വട്ടംകുളം കാഴ്ചക്കുലയും കണിവെള്ളരിക്കയും ഏറെ പ്രശസ്തമായിരുന്നു. എസ്.എം. ബാലകൃഷ്ണ പിഷാരടി, കെ.വി. ബാലമേനോൻ തുടങ്ങിയ പ്രമുഖർ നാടിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു. 1957-ലാണ് ഇവിടെ ആദ്യമായി വൈദ്യുതി എത്തിയത്. അനുഷ്ഠാന കലകളായ കളമെഴുത്തുപാട്ടും പാനയും, നാടൻ കലകളായ പൂതൻ, തിറ തുടങ്ങിയവയും ഇവിടുത്തെ പൈതൃകത്തിന്റെ ഭാഗമാണ്. ശുകപുരം...

കൂടുതൽ വായിക്കുക