ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വട്ടത്തിലുള്ള കുളവും അതിനടുത്തുള്ള കാവും ചേർന്നതാണ് 'വട്ടംകുളം' എന്ന പേരിന് ആധാരമെന്ന് കരുതപ്പെടുന്നു. വൈദിക പാരമ്പര്യവും നാടോടി സംസ്കൃതിയും ഇഴചേർന്ന ഈ പഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ ശുകപുരം ഗ്രാമം സ്ഥിതി ചെയ്യുന്നു. യാഥാസ്ഥിതികതയ്ക്കെതിരെയുള്ള ഉല്പതിഷ്ണുക്കളുടെ മുന്നേറ്റവും മതസൗഹാർദ്ദവും ഈ പ്രദേശത്തിന്റെ സാംസ്കാരിക അടിത്തറയാണ്. ദേശീയ നവോത്ഥാന പ്രസ്ഥാനങ്ങളും 1945-ൽ കുറ്റിപ്പാലയിൽ നടന്ന യോഗക്ഷേമസഭയുടെ സമ്മേളനവും ഇവിടുത്തെ സാമൂഹ്യമാറ്റത്തിന് കരുത്തേകി. കൃഷി പ്രധാന ഉപജീവനമാർഗമായിരുന്ന ഇവിടെ വട്ടംകുളം കാഴ്ചക്കുലയും കണിവെള്ളരിക്കയും ഏറെ പ്രശസ്തമായിരുന്നു. എസ്.എം. ബാലകൃഷ്ണ പിഷാരടി, കെ.വി. ബാലമേനോൻ തുടങ്ങിയ പ്രമുഖർ നാടിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു. 1957-ലാണ് ഇവിടെ ആദ്യമായി വൈദ്യുതി എത്തിയത്. അനുഷ്ഠാന കലകളായ കളമെഴുത്തുപാട്ടും പാനയും, നാടൻ കലകളായ പൂതൻ, തിറ തുടങ്ങിയവയും ഇവിടുത്തെ പൈതൃകത്തിന്റെ ഭാഗമാണ്. ശുകപുരം...
കൂടുതൽ വായിക്കുക