ശുചിത്വ പദവി 2020
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ശുചിത്വ നിലവാരവും വിലയിരുത്തി ശുചിത്വ മിഷൻ നൽകുന്ന അംഗീകാരമാണ് ശുചിത്വ പദവി. മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ, ഖരമാലിന്യ സംസ്കരണം, ഹരിതചട്ടം പാലിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പദവി നിശ്ചയിക്കുന്നത്